തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ യുവതി പരാതി നൽകിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറി. അല്ലാതെ പാർട്ടി അന്വേഷിക്കുമെന്ന് പറഞ്ഞിട്ടില്ല.
സിപിഎം നേതാക്കൾക്കെതിരെ ഉയർന്നുവന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചു. ശബരിമല കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എൻ.വാസുവിനെതിരെയും എ.പത്മകുമാറിനെതിരെയും സിപിഎം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബംഗളൂരു സ്വദേശിയായ യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് പരാതി നൽകിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.